മതപഠനത്തിനായെത്തിയ ഒന്‍പതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, മദ്രസ അധ്യാപകൻ അറസ്റ്റിൽ


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പിൽ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെ (22) ആണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.

മതപഠനത്തിനായെത്തിയ ഒന്‍പത് വയസുള്ള കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മദ്രസയിലെ ശുചിമുറിയില്‍ വച്ച്‌ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് എന്ന് പൊലീസ് പറയുന്നു.


Previous Post Next Post