തൃശൂർ: കയ്പമംഗലം ചളിങ്ങാട് പള്ളിനടയിൽ യുവാവിന് വേട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചളിങ്ങാട് കരവാൻ കോളനിക്കടുത്ത് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കരുവാൻ കോളനിയിൽ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടിൽ അരുൺ കുമാർ (26) നാണ് വെട്ടേറ്റത്. കരുവാൻ കോളനിയിലെ തന്നെ താമസക്കാരായ കൂളിയേടത്ത് വീട്ടിൽ സനിൽകുമാർ (36), സഹോദരൻ സനീഷ് കുമാർ (34) എന്നിവരാണ് അരുൺകുമാറിനെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതികളുടെ പിതാവിനെ അരുൺകുമാർ അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രതികളെ സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്.സുബീഷ് മോൻ, എസ്.ഐമാരായ ഗോകുൽ, പാട്രിക്ക്, സീനിയർ സി.പി.ഒ നജീബ്, ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.