കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു നീക്കണമെന്ന് സിപിഎം. പദ്ധതി അനിശ്ചിതത്വത്തിലായതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി പറഞ്ഞു. ആകാശപാത പൊളിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞ പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്.
കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണ് ആകാശപാതയെന്ന് ജില്ലാ സെക്രട്ടറി എ.വി.റസല്‍ പറഞ്ഞു. പദ്ധതി മുടങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല.
തിരുവഞ്ചൂര്‍ മാത്രമാണ് പദ്ധതി അനിശ്ചിതത്വത്തിലായതിന് ഉത്തരവാദിയെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.