സ്‌കൂളില്‍ നിന്നും മടങ്ങിയ നാലരവയസ്സുകാരനെ വീടിനു മുന്നില്‍ വച്ച് കാറിടിച്ചു; ദാരുണാന്ത്യം





മുഹമ്മദ് അബ്ദുള്‍ ഖാദിര്‍ ഹാദി
 

മംഗളൂരു: സ്‌കൂളില്‍ നിന്നും മടങ്ങിവരുന്നതിനിടെ നാലരവയസ്സുകാരന് കാറിടിച്ച് ദാരുണാന്ത്യം. എല്‍ കെ ജി വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ദുള്‍ ഖാദിര്‍ ഹാദിയാണ് മരിച്ചത്. വീടിനു മുന്നില്‍ റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്. 

സുരിബയല്‍ ദാറുല്‍ അഷ്-അരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയാണ്. എസ് എസ് എഫ് ജില്ലാ ദഅവ സിന്‍ഡിക്കേറ്റ് കമ്മിറ്റിയംഗവും ശാന്തിപ്പള്ളം തഖ്വാ ജുമാ മസ്ജിദിലെ മുദരിസും മുഹിമ്മാത്ത് വനിതാ കോളജ് അധ്യാപകനുമായ സുരിബയല്‍ മഞ്ചി കാടങ്ങാടിയിലെ കെ കെ കലന്തര്‍ അലി ഹിമമിയുടെയും റംസീനയുടെയും മകനാണ്. സഹോദരങ്ങള്‍: മര്‍യം ഹിബ, ഹന്നത്ത് ഫാത്തിമ.


Previous Post Next Post