ചതയദിന ഘോഷയാത്ര; വൈക്കത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഗതാഗത നിയന്ത്രണം





 വൈക്കം: ചതയ ദിനത്തോടനുബന്ധിച്ച് വൈക്കത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

📌 വെച്ചൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെക്കേനടയിൽ എത്തി ദളവാക്കുളം സ്റ്റാൻഡിൽ എത്തണം

📌തലയോലപ്പറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ലിങ്ക് റോഡ് വഴി ദളവാക്കുളം സ്റ്റാൻഡിൽ എത്തണം

📌എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വലിയ കവലയിൽ നിന്നും ലിങ്ക് റോഡ് വഴി ദളവാക്കുളം സ്റ്റാൻഡിൽ എത്തണം

📌 ടി.വി പുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നടപ്പു പാലം വഴി തെക്കേനട കൂടി ദളവാക്കുളം സ്റ്റാൻഡിൽ എത്തണം.

ഘോഷയാത്രയുടെ റൂട്ട്

എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് > കച്ചേരി കവല പടിഞ്ഞാറേ നട > വടക്കേ നട വലിയ കവല > കൊച്ചു കവല പഴയ സ്റ്റാൻഡ് > ബോട്ട് ജെട്ടി കച്ചേരി കവല > ആശ്രമം സ്കൂൾ.



Previous Post Next Post