മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ.എൻ എം ജോസഫ് അന്തരിച്ചു

.
കോട്ടയം: സംശുദ്ധ രാഷ്ട്രീയത്തിനുടമയും,മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ.എൻ എം ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു.

സംസ്കാരം ബുധനാഴ്ച  ഉച്ചകഴിഞ്ഞ് നടക്കും . മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിലുള്ള വസതിയിൽ കൊണ്ടുവരും .

ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്ടോബർ 18 ന് ജനനം . _അറിയപ്പെടാത്ത ഏടുകൾ_ എന്ന പേരിൽ ആത്മകഥയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം ( 1980 1984 ) , പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 

എലിസബത്ത് ജോസഫ് ആണ് ഭാര്യ . ഒരു മകനും ഒരു മകളും ഉണ്ട് .

1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം പാലാ സെന്റ് തോമസ് കോളജിലെ അധ്യാപകനായിരുന്നു .  പി സി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത് . മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാർ  രാജിവച്ച ഒഴിവിൽ  മന്ത്രിസഭയിൽ എത്തി.
Previous Post Next Post