ഇടുക്കി ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനാണ് പുലിയെ വെട്ടിക്കൊന്നത്.
ഗോപാലനെ അടിമാലി താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ കണ്ടവരുണ്ട്.
ഇതിനോടകം നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നതോടെ പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂടുവെച്ചു.
പക്ഷെ കുടുങ്ങിയിരുന്നില്ല.
ഇന്നലെ രാത്രിയും രണ്ട് ആടുകളെ അക്രമിച്ചു കൊന്നു.
പിന്നാലെയാണ് മനുഷ്യൻ്റെ നേർക്കും ആക്രമണം ഉണ്ടായത്.
പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.
ജഡം വനംവകുപ്പ് ഏറ്റെടുത്തു.