സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രം ; മുന്നണി ഭരണമാണിതെന്ന് സിപിഎം പലപ്പോഴും മറക്കുന്നു ; സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം.സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളത്. മുന്നണി ഭരണമാണിത് എന്നത് സിപിഎം പലപ്പോഴും മറന്നു പോകുന്നു എന്നും കാനത്തിന് സിപിഎമ്മിനെ വിമർശിക്കാൻ ഭയം ആണെന്നും സമ്മേളനത്തിൽ തുറന്നടിച്ചു.എംഎം മണി ആനിരാജയെ വിമർശിച്ചപ്പോൾ കാനം പ്രതികരിച്ചില്ലെന്നും.പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെ ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍ വിമർശിച്ചപ്പോൾ മുഖ്യമന്ത്രി അതിനെ അവഹേളിച്ചു. സിപിഐ മന്ത്രിമാർക്ക് പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്തേണ്ടത് പാർട്ടി നേതൃത്വമാണെന്നും മുന്നണി ഘടകകക്ഷി പാർട്ടികൾക്ക് അതിന് അവകാശമില്ല എന്നും വിമർശിച്ചു. രാഷ്ട്രീയ റിപ്പോർട്ട് മേലെയുള്ള ചർച്ചയിലായിരുന്നു ഈ വിമർശനം ഉയർന്നത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോയത് ശരിയായ നിലപാടല്ല . സംസ്ഥാനത്തെ കൃഷിവകുപ്പ് കാര്യക്ഷമമല്ലെന്നും വാഗ്ദാനം മാത്രമാണ് നിലവിൽ നടക്കുന്നതെന്നും പരാതി ഉയർന്നു. പാർട്ടിയിൽ ഗ്രൂപ്പില്ലെന്ന് പറയുന്നത് തന്നെ നാണക്കേടാണെന്നും വളർന്നുവരുന്ന വിഭാഗീയതയ്ക്ക് നേരെ കണ്ണടിച്ചിട്ട് കാര്യമില്ലെന്നും വിമർശനം ഉണ്ടായി. അതേസമയം എന്തിനും ഏതിനും സിപിഎമ്മിനെ വിമർശിക്കണ്ടതില്ലന്ന് ചർച്ചയിൽ സത്യൻ മൊകേരി മറുപടി നൽകി.കാനത്തിന്റെ നിലപാടുകൾക്ക് മാറ്റം സംഭവിച്ചിട്ടില്ലന്നും സത്യൻ മൊകേരി പറഞ്ഞു.
Previous Post Next Post