ഇത് കൊല്ലമാണ് മക്കളെ !! മദ്യ വിൽപ്പനയിൽ ഒന്നാം സ്ഥാനം , കൊല്ലത്തെ ബിവറേജ് ഔട്ട് ലെറ്റിന് മുമ്പിൽ കേക്ക്മുറിച്ച് ആഘോഷം വൈറൽ

കൊല്ലം : ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാടദിന മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് അടിച്ചതോടെ കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യപ സംഘം കേക്ക് മുറിച്ച്‌ ആഘോഷിച്ചു.

ബിവറേജസ് ജീവനക്കാര്‍ക്ക് ഉള്‍പ്പടെ മധുരം പങ്കുവെച്ചുകൊണ്ടാണ്  ആഘോഷം സംഘടിപ്പിച്ചത്. ഇത്തവണ ഉത്രാടത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് കൊല്ലത്ത് നടന്നത്.

ഏറ്റവും കൂടുതല്‍ മദ്യം വിറ്റതിന്റെ ക്രെഡിറ്റ് കൊല്ലം ആശ്രാമം ഔട്ട് ലറ്റിനാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട് ലറ്റിനായിരുന്നു. ഒരു കോടി രണ്ട് ലക്ഷം രുപയുടെ മദ്യം ഇവിടെ നിന്ന് വിറ്റു.
Previous Post Next Post