ആടിനെ അഴിക്കാന്‍ പോകവേ തെരുവുനായ ആക്രമണം; വിദ്യാര്‍ഥിനിയുടെ മുഖത്തും തുടയിലും കടിയേറ്റു




 
കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയില്‍ ആദിവാസി വിദ്യാര്‍ഥിനിക്കാണ് നായയുടെ കടിയേറ്റത്. മാടത്തുംപാറ കോളനിയിലെ സുമിത്ര ആശുപത്രിയില്‍ ചികിത്സ തേടി.

വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. സുമിത്രയുടെ മുഖത്തും തുടയിലുമാണ് കടിയേറ്റത്. കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തരിയോട് ഗവ. ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര. 


Previous Post Next Post