പാമ്പാടി :-കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ശ്രീ Mk തോമസുകുട്ടിയ്ക് പാമ്പാടി യൂണിറ്റ് സ്വീകരണം നൽകി.
വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷാജി പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കുര്യൻ സക്കറിയ, രക്ഷാധികാരി ചെറിയാൻ ഫിലിപ്പ്, സംസ്ഥാന കൗൺസിൽ അംഗം MM ശിവ ബിജു, താലൂക്ക് സെക്രട്ടറി ജോർജ്ജകുട്ടി M ജോർജ്ജ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിസന്റ് രാജീവ് . എസ് , യൂത്ത് വിംഗ് പ്രസിഡന്റ് നിതിൻ തര്യൻ, വനിതാ വിംഗ് പ്രസിഡന്റ് ഷേർലി തര്യൻ, ട്രഷറാർ ശ്രീകാന്ത് കെ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.
സംസ്ഥാന ട്രഷറാറും, ജില്ലാ പ്രസിഡന്റുമായ തോമസുകുട്ടിയുടെ മറുപടി പ്രസംഗത്തിനു ശേഷം ജില്ലാ ജനറൽ സെകട്ടറി ശ്രീ AK N പണിക്കർ ജില്ലാ ജീവകാരുണ്യ പദ്ധതി പൂർത്തീകരിച്ചവർക്ക് ചെക്ക് വിതരണം നടത്തി .