യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അപകടം; ദുബായിൽ കെട്ടിടത്തിൽ നിന്നു വീണു മലയാളി മരിച്ചു


ദുബായ്: ജോലി സ്ഥലത്ത് കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. ദുബായിൽ ജബൽ അലിയിൽ ആണ് സംഭവം നടന്നത്. കടയ്ക്കൽ കാഞ്ഞിരത്തും മൂട് തേക്കിൽ കു‍ഞ്ഞിമുക്ക് തെക്കടത്ത് വീട്ടിൽ ‍ റിട്ട. എസ്ഐ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ ബിലു കൃഷ്ണൻ ആണ് മരിച്ചത്. 30 വയസായിരുന്നു. ദുബായിലെ ഒരു കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ദുബായിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. കെട്ടിടത്തിൽ നിന്നും ചാടി അത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ബിലു കൃഷ്ണൻ ശ്രമിക്കുന്നതിന് ഇടയിൽ ബിലു കെട്ടിടത്തിൽ നിന്നും താഴെ വീണ് മരിക്കുകയായിരുന്നു എന്നാണ് നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബിലു കൃഷ്ണന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നവംബറിൽ ആയിരുന്നു ബിലു കൃഷ്ണൻ വിവാഹിതനായത്. അച്ഛന്റെ മരണം കാരണം കഴിഞ്ഞ രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. അതിന് ശേഷം ആണ് ദുബായിലേക്ക് തിരിച്ചു പോയത്. ഭാര്യ: ലക്ഷ്മി.


Previous Post Next Post