തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ മോഷണം നടത്തുന്നതിനിടെ യുവതിയെ പിടികൂടി. ഭക്തരുടെ പേഴ്‌സും പണവും ആഭരണങ്ങളും മോഷ്ടിച്ചിരുന്ന യുവതിയായാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വയനാട് മേപ്പാടി സ്വദേശിനിയായ ഹസീനയാണ്(40) പിടിയിലായത്.
ഞായർ രാവിലെ ഒൻപത് മണിക്കാണ് ഭക്തരും ജീവനക്കാരും ചേർന്ന് പ്രതിയെ പിടികൂടിയത്. കൊടിമരത്തിന് സമീപത്ത്‌വെച്ച് ദർശനത്തിനായെത്തിയ പാലക്കാട് സ്വദേശിനിയായ ഓമന എന്ന സ്ത്രീയുടെ ഹാൻഡ് ബാഗിൽ നിന്നും പണം മോഷ്ട്ടിക്കുന്നതിനിടയിലാണ് ഹസീന പിടിയിലായത്. പിടിയിലായ സമയം പ്രതിയുടെ കൈവശം പതിനായിരത്തിലധികം രൂപയും മൂന്ന് പേഴ്‌സുകളും ഉണ്ടായിരുന്നു.