വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുവാൻ ചില പൊടിക്കൈകൾ ഉണ്ട് ഈ പറയുന്ന 10 കാര്യങ്ങൾ ചെയ്തു നോക്കൂ



വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുവാൻ ചില പൊടിക്കൈകൾ ഉണ്ട് ഈ പറയുന്ന 10 കാര്യങ്ങൾ ചെയ്തു നോക്കൂ

1.പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബൾബ്, കേടായ ഇലക്ട്രിക്ക് ഉപകരണങ്ങൾ, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടിൽ നിന്ന് ഒഴിവാക്കുക. 

2.മുറികൾ വൃത്തിയാക്കുന്ന ചൂല് ഭിത്തിയിൽ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയിൽ തറയിൽ വയ്ക്കുക.



3. എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർഭാഗ്യത്തിന് കാരണമാവും.

4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.

5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങൾ, ഫോട്ടോകൾ എന്നിവ ഉടൻ മാറ്റുക 

6.മേശപ്പുറത്തു സാധനങ്ങൾ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാൽ എപ്പോഴും അടുക്കിവയ്ക്കാൻ ശ്രമിക്കുക.

7. തലമുടി, നഖം എന്നിവ തറയിൽ ഇടുക, ചീപ്പിൽ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.

8.കല്ലുപ്പ് നെഗറ്റീവ് എൻജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്റൂമിലെ 

നനവുതട്ടാത്ത മൂലയിലും വയ്ക്കുന്നത് നല്ലതാണ്. വീട്ടിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് എനർജി ഉള്ള ബാത്റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടണം. വെള്ളത്തിൽ അല്പം കല്ലുപ്പ് ചേർത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങൾ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിർത്താൻ നല്ലതാണ്.

9. സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടുംബാംഗങ്ങൾ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തിൽ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങൾ , ,പ്രാർത്ഥനകൾ  ചൊല്ലുന്നതും ഭവനത്തിൽ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.



10. വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചിൽ പാത്രങ്ങൾ, മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ കൂട്ടിയിടാതെ 
യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടിൽ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്.  
Previous Post Next Post