കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് അപകടം : അപകടത്തിൽ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം അപകടം ഇന്ന് പുലർച്ചെ



കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ് വിദേശത്ത് നിന്നും എത്തിയത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മരണം.

ഇന്ന് പുലര്‍ച്ചെ ആറു മണിയോടെ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്പിലായിരുന്നു അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന്പത്തനാപുരത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്ന സെലീന ചില്ല് പൊട്ടി റോഡിലേക്ക് വീണു. റോഡില്‍ തലയടിച്ചു വീണതാണ് മരണകാരണം. സെലീനയുടെ രണ്ടു ബന്ധുക്കളും ബസില്‍ ഉണ്ടായിരുന്നു. മരണ വിവരം അറിഞ്ഞ് ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സിലുള്ള മറ്റാര്‍ക്കും പരിക്കില്ല.
Previous Post Next Post