പത്തനംതിട്ടയിൽ ചാരായ വാറ്റ്; എക്സൈസ് സംഘത്തെ അടിച്ചോടിച്ച് സൈനികനടക്കമുള്ള സംഘം


പത്തനംതിട്ട: ചാരായ വാറ്റ് അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ചത് സൈനികനെന്ന് പോലീസ്. ചിറ്റാർ പ്രിവന്റീവ് ഓഫിസർ എം പ്രസാദ് (52) ചിറ്റാർ റേഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർമാരായ ആസിഫ് സലിം (32), എ ഷെഹിൻ (30) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. പ്രസാദിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ കരസേന ഉദ്യോഗസ്ഥനടക്കം കണ്ടാൽ അറിയാവുന്ന ഏഴ് പേർക്കെതിരെ ചിറ്റാർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവർ സഞ്ചരിച്ച രണ്ട് ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു.  പരാതി ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ടയിലെ ഗുരുനാഥൻമണ്ണ് വനപ്രദേശത്താണ് മഫ്തിയിൽ എത്തിയതിന് പിന്നാലെയാണ് എക്സൈസ് സംഘത്തിനെ നേരെയാണ് ആക്രമണമുണ്ടായത്. കണ്ടെത്തിയ കോട ഉദ്യോഗസ്ഥർ നശിപ്പിച്ചിരുന്നു. തുടർ അന്വേഷണത്തിന്റെ ഭാഗമായി വഞ്ചിപ്പടിക്കൽ എത്തിയപ്പോൾ ചാരായ വാറ്റ് സംഘത്തിലെ അംഗങ്ങൾ ഉദ്യോഗസ്ഥരെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെങ്കിലും പ്രദേശവാസികളായ യുവാക്കൾ അടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.  കൂടുതൽ ആളുകളെ ഫോണിൽ വിളിച്ച് വരുത്തിയും ആക്രമിച്ചു. സംഘങ്ങളുടെ പിടിയിൽ നിന്ന് രക്ഷപെട്ട് സമീപ വീടുകളിൽ അഭയം തേടി. ഇവിടെയെത്തിയ അക്രമി സംഘം വീണ്ടും ഭീഷണി മുഴക്കി. ഇതിനിടെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ ചിറ്റാറിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ മർദിച്ചവർക്ക് ചാരായ വാറ്റും വിൽപനയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അക്രമികൾ ഒളിവിൽ പോയതായി പോലീസ് വ്യക്തമാക്കി. സൈനികന്റെ നേതൃത്വത്തിൽ സ്വകാര്യ വാഹനത്തിൽ സൈനികനായ യുവാവിന്റെ നേതൃത്വത്തിലെത്തിയ സംഘം മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാരും എക്‌സൈസ് അധികൃതരും പറഞ്ഞു. ഗുരുനാഥൻമണ്ണ് ഭാഗങ്ങളിൽ ചാരായ വാറ്റ് ലോബിയുടെ സംരക്ഷക സംഘമാണ് പ്രതികൾ എന്നും പോലീസം എക്സസൈസും പറയുന്നു.

أحدث أقدم