ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു





തിരുവനന്തപുരം :  കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. 

കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. സ്കേറ്റിങ്ങിനിടെ അമിത വേഗതയിൽ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.


Previous Post Next Post