ലൈനിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം….


        

കിണറിന് മുകളിൽ സർവ്വീസ് ലൈനിൽ വീണ ഓല എടുത്ത് മാറ്റുന്നതിനിടെ കാൽ വഴുതി കിണറിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.കാസർകോട് ഉദുമയിൽ വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കിണറിൽ നിന്ന് പുറത്തെടുത്ത അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരവിന്ദിന്റെയും അംബുജാക്ഷിയുടെയും മകനാണ്.

Previous Post Next Post