മൂന്നാറിന് അശ്വാസമായി, ഒടുവിൽ കടുവ കുടുങ്ങി



 ഇടുക്കി : മൂന്നാറിന് അശ്വാസമായി ഒടുവിൽ കടുവ കുടുങ്ങി.
മൂന്നാർ മേഖലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതി പരത്തിയ കടുവ വനപാലകരുടെ കെണിയിൽ കുരുങ്ങി.

 ദിവസങ്ങളായി പ്രദേശത്ത് ഭീകരാന്തരീക്ഷം തീർത്ത് ജനങ്ങളെ ഭീതിയിലാക്കിയ അക്രമകാരിയായ കടുവയാണ് വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. 

10 പശുക്കളെ കടിച്ച് കൊല്ലുകയും മറ്റനവധി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവയാണ് കെണിയിലകപ്പെട്ടത്. മൂന്നാർ നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് 2000 ൽ പരം തോട്ടം തൊഴിലാളികളേയും മറ്റ് വിവിധ ജനവിഭാഗങ്ങളേയും പരിഭ്രാന്തിയിലാക്കി കടുവ ജനവാസ കേന്ദ്രത്തിലിറങ്ങിയത്.

 ഇടുക്കി ഡി എഫ്.ഒ.യുടെ നേതൃത്വത്തിൽ 100 ൽ പരം വനപാലകരാണ് ജനങ്ങളുടെ സംരക്ഷണത്തിനായി രംഗത്തെത്തിയത്. കടുവയെ പിടിക്കുന്നതിന് കൂടുകൾ സ്ഥാപിച്ച് കാവലിരിക്കുന്നതിനിടയിലാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. 

ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തുകയും വനം വകുപ്പു ഉദ്യോഗസ്ഥരെ മുൾമുനയിൽ നിറുത്തുകയും ചെയ്ത സംഭവത്തിന് ഇതോടെ താൽക്കാലിക ആശ്വാസമായിരിക്കുകയാണ്.
Previous Post Next Post