തിരുവന്തപുരം: ചിലർ പിപ്പിടിയുമായി വന്നാൽ ഭയപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് പോകുമ്പോൾ ചിലർ തടയിടാൻ ശ്രമിക്കുന്നു. ഭയന്ന് പിന്മാറില്ലെന്നും നവീകരണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്തിനൊപ്പം മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു .ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു, ലോകത്തിനൊപ്പം നമ്മൾ മാറേണ്ടത് അനിവാര്യം ആണ് എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കും , കാമ്പസുകളെ വർഗീയയവത്ക്കരിക്കാനുള്ള ശ്രമം തീവ്രമാകുന്നു, കാവി വത്ക്കരണത്തിനുള്ള ശ്രമം നടക്കുന്നു, ഇതിനെ പ്രതിരോധിക്കുമ്പോൾ പലയിടങ്ങളിൽ നിന്നും എതിർപ്പ് ഉയരും , അത്തരം പിപ്പിടികൾ കണ്ട് ഭയപ്പെടുകയില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.