റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; ബൈക്കിൽ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു


കാസർ​ഗോഡ്: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനത്തിൽനിന്ന്‌ തെറിച്ചുവീണ് യുവാവ് മരിച്ചു. രാജപുരം മാനടുക്കം ശാസ്ത്രിനഗർ കോളനിയിലെ രാമന്റെയും കാരിച്ചിയുടെയും മകൻ വിജേഷ് (20) ആണ് മരിച്ചത്.

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ കോളിച്ചാൽ പെട്രോൾപമ്പിന് സമീപമാണ് അപകടമുണ്ടായത്. പനത്തടി ഭാഗത്തുനിന്ന്‌ കോളിച്ചാലിലേക്ക് പോകുകയായിരുന്നു വിജേഷ്. യുവാവ് റോഡിലേക്ക് തെറിച്ച് വീഴുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. 
Previous Post Next Post