പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: കൊച്ചിയിൽ പൊലീസുകാരന് സസ്‌പെന്‍ഷൻ

 





 കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സിയാദിനെയാണ് സസ്പെൻഡ് ചെയതത്. ഹര്‍ത്താല്‍ ദിനത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്തിരുന്നു സിയാദ്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. 

ഹര്‍ത്താലിന് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനിലെത്തിയ സിയാദ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ശ്രമിക്കുകയും ഇവര്‍ക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തു. പിഎഫ്ഐ പ്രവര്‍ത്തകരിലൊരാള്‍ സിയാദിന്റെ ബന്ധുവാണ്. 

സിയാദിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരന്തരം പിഎഫ്ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു നടപടി.

Previous Post Next Post