കണ്ണൂരില്‍ ബസില്‍ നിന്നും 100 വെടിയുണ്ടകള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്‌

 കണ്ണൂർ: കണ്ണൂരിൽ കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിൽ 100 വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് തിരകൾ പിടികൂടിയത്. 

കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. 10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ ആണ് പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്.

പിടിച്ചെടുത്ത വെടിയുണ്ടകൾ ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് ‌അന്വഷണം ആരംഭിച്ചു.

 വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന തോക്കിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.


Previous Post Next Post