അടിവാരം - ലക്കിടി പത്തുമിനിറ്റ്, 40 കേബിള്‍കാറുകള്‍; പ്രതീക്ഷയോടെ വയനാട് റോപ് വേ

 കല്‍പ്പറ്റ : വയനാടന്‍ ടൂറിസത്തിന് പുത്തനുണര്‍വ് പകരുമെന്ന് കരുതുന്ന അടിവാരം-ലക്കിടി റോപ് വേ പദ്ധതിയുടെ സാധ്യത തെളിയുന്നു. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയതായും റവന്യൂ-സാങ്കേതിക സര്‍വേകള്‍ പൂര്‍ത്തിയാക്കിയതുമായാണ് അധികൃതര്‍ നല്‍കുന്ന വിവരം.വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ഘട്ട്സ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. 

സര്‍ക്കാരില്‍നിന്ന് തുടര്‍നടപടികള്‍ വേഗത്തിലാക്കിയാല്‍ പദ്ധതി എത്രയുംവേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ചേംബര്‍ ഓഫ് കൊമേഴ്സിന് താത്പര്യം. 150 കോടി പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല 2020-ല്‍ തന്നെ വെസ്റ്റേണ്‍ഘട്ട്സ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയിരുന്നു. പദ്ധതിക്കുവേണ്ടി അടിവാരത്ത് പത്ത് ഏക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും കമ്പനി വാങ്ങിക്കഴിഞ്ഞു.

 ലോവര്‍ ടെര്‍മിനലായ അടിവാരത്ത് കാര്‍പാര്‍ക്കിങ്ങിനൊപ്പം ടൂറിസം സാധ്യതകള്‍കൂടി കണക്കിലെടുത്താണ് കൂടുതല്‍ ഭൂമി വാങ്ങുന്നത്. ഡിപിആര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.

Previous Post Next Post