ഇന്ത്യൻ ആർമിയെ വിവാഹത്തിന് ക്ഷണിച്ച് തിരുവനന്തപുരം സ്വദേശികളായ വരനും വധുവും, വിവാഹ ക്ഷണക്കത്തും ഈ കുറിപ്പും കിട്ടിയതോടെ ഇന്ത്യൻ ആർമി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇത് പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം വിവാഹത്തിന് ക്ഷണിച്ചതിനു സേന നന്ദിയും അറിയിച്ചു... കുറിപ്പ് ഇങ്ങനെ


തിരുവനന്തപുരം : ഇന്ത്യൻ ആർമിയെ തങ്ങളുടെ വിവാഹത്തിന് ക്ഷണിച്ച് ഒരു വരനും വധുവും. തിരുവനന്തപുരം സ്വദേശികളായ രാഹുലും കാർത്തികയും ആണ് ഇന്ത്യൻ ആർമിക്ക് അവരുടെ വിവാഹ ക്ഷണക്കത്ത് അയച്ചത് ഒപ്പം ഒരു കത്തും. പട്ടാളക്കാരുടെ ത്യാഗത്തിന് അവരാ കുറിപ്പിലൂടെ നന്ദി അറിയിക്കുകയായിരുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം
പ്രിയ യോദ്ധാക്കളെ,
നവംബർ പത്തിന് ഞങ്ങൾ വിവാഹിതരാവുകയാണ്.നിങ്ങളുടെ സ്നേഹത്തിനും നിഷ്ഠ നിശ്ചയദാർഢ്യത്തിനും ദേശസ്നേഹത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങളെ സുരക്ഷിതരാക്കിയതിന് എപ്പോഴും കടപ്പെട്ടിരിക്കുന്നു. നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞങ്ങൾ സമാധാനമായിട്ട് ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങൾ നൽകിയതിന് നന്ദി. നിങ്ങൾ കാരണമാണ് ഞങ്ങൾ വിവാഹിതരാകുന്നത്. വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്.

കാർത്തികയുടെയും രാഹുലിന്റെയും വിവാഹ ക്ഷണക്കത്തും ഈ കുറിപ്പും കിട്ടിയതോടെ ഇന്ത്യൻ ആർമി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം വിവാഹത്തിന് ക്ഷണിച്ചതിനു സേന നന്ദിയും അറിയിച്ചു.

https://www.instagram.com/p/ClGInARgV8n/?igshid=YmMyMTA2M2Y=
Previous Post Next Post