ലോകം ഖത്തറിലേക്ക്; ഇനി ഒരു മാസം ഫുട്ബോൾ ആവേശത്തിൽ



 ഖത്തർ: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം.

എല്ലാ അര്‍ഥത്തിലും ലോകം ഖത്തറിലേക്ക് ചുരുങ്ങുകയാണ്. 

വിസ്മയിപ്പിക്കുന്ന വിസ്തൃതിയില്ലെങ്കിലും വിരുന്നുകാരെ സ്നേഹവും അഭിമാനവും ചേര്‍ത്ത് ഖത്തര്‍ മാടിവിളിക്കുന്നു. 

എട്ടു സ്റ്റേഡിയങ്ങള്‍, 29 ദിവസം, 32 ടീമുകള്‍, 64 മത്സരങ്ങള്‍, 832 കളിക്കാര്‍, 12 ലക്ഷം കാണികള്‍. 

പന്തിന്റെ പെരുന്നാള്‍പിറക്ക് കണ്‍പാര്‍ക്കുകയാണ് ലോകം. ഡിസംബര്‍ 18ന്റെ രാത്രിയില്‍, പ്രഭാപൂരിതമായ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആ സ്വര്‍ണക്കിരീടം മാറോടണക്കുന്ന പോര്‍സംഘം ആരാകും? ആധിയും ആകാംക്ഷയും സ്വപ്നങ്ങളും ചാലിച്ച്‌ ആറ്റിയും കുറുക്കിയുമുള്ള കണക്കുകൂട്ടലുകളുടെ കാലമാണിനി. അതുവരെ ലോകം 'അല്‍രിഹ്‍ല'യെന്ന പന്തിനൊപ്പം പായും.

ഇന്ന് വൈകിട്ടാണ് ഉത്ഘാടനം.

ഇന്ത്യൻ സമയം രാത്രി 9.30 ന് ഖത്തർ - ഇക്വഡോർ മത്സരത്തോടെ ആദ്യ പന്തുരുളും.

ഇത്തവണ ആര് കിരീടം നേടും? കളിക്കളങ്ങൾ ജനി ചെസ് ബോർഡായി മാറും.

അവസാന ലോകകപ്പിൽ കളിക്കുന്ന താര രാജക്കന്മാരായ ലയണൽ മെസിയോ, അതോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ?അതോ നെയ്മറോ? അതോ പുതിയ ഒരു താരപ്പിറവിയോ?

ഡിസംബർ 18 ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകും.
Previous Post Next Post