ജാഗ്രത പാലിക്കുക : കാ​ലം തെ​റ്റി വ​ന്ന ചെ​ങ്ക​ണ്ണ് രോ​ഗം വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്നതായി റിപ്പോർട്ടുകൾ പാമ്പാടിയിലെ ചില പ്രദേശങ്ങളിലും കണ്ണിൽ അസുഖം ( ചെങ്കണ്ണ് വ്യാപകമാകുന്നു )


✍️ ജോവാൻ മധുമല 

കോട്ടയത്തും  പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​ങ്ക​ണ്ണ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും ഇ​തൊ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ല എ​ന്ന ഭാ​വ​ത്തി​ലാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം.​

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ൾ​ക്കൂ​ട്ട​ത്തി​ൽ നി​ന്നും വ​ള​രെ വേ​ഗം ചെ​ങ്ക​ണ്ണ് പ​ട​ർ​ന്നു പി​ടി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളി​ലും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ചെ​ങ്ക​ണ്ണ് പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്.

ക​ന​ത്ത വേ​ന​ൽ​ക്കാ​ല​ത്താ​ണ് സാ​ധാ​ര​ണ​യാ​യി ചെ​ങ്ക​ണ്ണ് രോ​ഗം ക​ണ്ടു വ​രു​ന്ന​തെ​ങ്കി​ലും ക​ന​ത്ത മ​ഞ്ഞു​കാ​ല​ത്ത് രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത് ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു​ണ്ട്. കാ​ല​ഭേ​ദ​മോ ,കാ​ലാ​വ​സ്ഥ മാ​റ്റ​മോ ചെ​ങ്ക​ണ്ണ് രോ​ഗം പി​ടി​പെ​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മ​ല്ലാ​യെ​ന്നാ​ണ് തെ​ളി​യു​ന്ന​ത്.​ബാ​ക്റ്റീ​രി​യ​ൽ, വൈ​റ​ൽ , അ​ല​ർ​ജി മൂ​ല​മോ ആ​ണ് ചെ​ങ്ക​ണ്ണ് സാ​ധാ​ര​ണ​യാ​യി പി​ടി​പെ​ടാ​റു​ള്ള​ത്.

എ​ന്നാ​ൽ നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യി​ൽ പി​ടി​കൂ​ടു​ന്ന ചെ​ങ്ക​ണ്ണ് രോ​ഗം ഒ​രാ​ഴ്ച​യി​ല​ധി​കം നീ​ണ്ടു നി​ൽ​ക്കും. ചെ​ങ്ക​ണ്ണ് ബാ​ധി​ത​രി​ൽ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്കു വേ​ഗ​ത്തി​ലാ​ണ് ചെ​ങ്ക​ണ്ണ് പ​ട​രു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ല​യി​രു​ത്തു​ന്നു. ക​ടു​ത്ത ചൊ​റി​ച്ചി​ലും ക​ണ്ണി​ലെ നീ​ർ​വീ​ക്ക​വു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. രോ​ഗ​ബാ​ധി​ത​ർ കൃ​ത്യ​മാ​യ മ​രു​ന്നും വി​ശ്ര​മ​വും എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.
Previous Post Next Post