എനിക്ക് ഇത് ആദ്യ അനുഭവമല്ല, കാലകാലങ്ങളായി നടക്കുന്നതാണ്; വെളിപ്പെടുത്തി ഷക്കീല


വെബ് ടീം : 
ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ഇന്നലെ റദ്ദാക്കിയിരുന്നു. ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ മുഖ്യാതിഥി ആയി എത്തിയത് നടി ഷക്കീലയായിരുന്നു. എന്നാൽ ഷക്കീലയാണ് എത്തുന്നതെങ്കിൽ പരിപാടി നടത്താനാകില്ല എന്ന് കോഴിക്കോട്ടെ മാൾ അധികൃതർ അറിയിക്കുകയായിരുന്നു. ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേൽ പ്രോഗ്രാം നടത്താം എന്നായിരുന്നു മാൾ അധികൃതർ അറിയിച്ചത്. തങ്ങൾ അതിഥി ആയി വിളിച്ച ഷക്കീല ഇല്ലാതെ പ്രോഗ്രാം നടത്തണ്ട എന്ന് പറഞ്ഞ് ഒമർ ലുലു പരിപാടി മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു. വിഷയത്തിൽ തങ്ങളുടെ നിലപാട് പറഞ്ഞ് ഷക്കീലയും ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. എനിക്ക് ഇത് ആദ്യ അനുഭവമല്ല, കാലകാലങ്ങളായി നടക്കുന്നതാണ്. ഞാൻ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്ന് എനിക്ക് കുറേ മെസ്സേജ് വന്നു. എന്നാൽ എനിക്ക് നല്ല വേദന ആണ് ഉണ്ടായത്. നിങ്ങൾ തന്നെ ആണ് എന്നെ ഈ അന്തസിലേക്ക് എത്തിച്ചത്. എന്നിട്ട് നിങ്ങൾ തന്നെ എനിക്ക് അംഗീകാരം തരുന്നില്ല.


അതിന്റെ കാരണം എന്ത് എന്ന് എനിക്ക് അറിയില്ല. സോറി മിസ് യൂ- ഷക്കീല വീഡിയോയിൽ പറഞ്ഞു. അതേസമയം ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായെന്നും എ സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും ഒമർ ലുലു ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രം നവംബർ 25നു തീയേറ്ററുകളിൽ എത്തുന്നത്. ഇർഷാദ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. നവാഗതനായ കലന്തൂർ നിർമിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ്.


Previous Post Next Post