തിരുവനന്തപുരം : സര്‍ക്കാര്‍ റേഷന്‍ കമ്മീഷന്‍ പൂര്‍ണ്ണമായി നല്‍കാത്തതില്‍ പ്രതിഷേധവുമായാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം നടത്താനൊരുങ്ങുന്നത്
കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കാനാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
കുടിശ്ശിക എന്ന് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നുമില്ല. ഈ സാഹചര്യത്തിലാണ് AKRDDA,KSRRDA,KRUF(CITU),KRUF(AITUC) എന്നീ സംഘടന നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്ന് കടയടപ്പ് സമരം തുടങ്ങാന്‍ തീരുമാനിച്ചത്. സമരത്തില്‍ ഇടത് അനുകൂല സംഘടനകളുമുണ്ട്.
നാളെ സമര നോട്ടീസ് സര്‍ക്കാരിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. പൊതുവിപണയില്‍ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് കടക്കുന്നത്.