ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന് മാനേജ്മെന്റിൽ ഡോക്ടറേറ്റ്.


മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മാനേജ്മെന്റില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി. ജയ്പൂര്‍ മഹാത്മാ ജ്യോതി റാവൊ ഫൂലെ സര്‍വകലാശാലയില്‍ നിന്നുമാണ് മാനേജ്മെന്റിൽ നിന്നുമാണ് മറിയ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
 ഐടി മേഖലയിലെ മാനേജര്‍മാരുടെ ഗുണനിലവാരത്തില്‍ മാനേജ്മെന്റിന്റെ സ്വാധീനമെന്ന വിഷയത്തില്‍ ആയിരുന്നു മറിയ ഗവേഷണം നടത്തിയത്. 2017 ലാണ് മറിയ ഗവേഷണം തുടങ്ങിയത്. നിലവില്‍ തിരുവനന്തപുരം ഏണസ്റ്റ് & യംഗില്‍ ഉദ്യോഗസ്ഥയാണ് മറിയ.
മറിയാമ്മ ഉമ്മനാണ് മാതാവ് , ഭര്‍ത്താവ് പുലിക്കോട്ടില്‍ ഡോ.വര്‍ഗീസ് ജോര്‍ജ്, എഫിനോവയാണ് ഏക മകന്‍, സഹോദരങ്ങള്‍ അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍.
أحدث أقدم