തിരുവല്ല: മുളക്കുഴ പഞ്ചായത്ത് ജംഗ്ഷന് മുകൾ വശം ഉസ്താദ് ഹോട്ടലിന് മുന്നിൽ അൽപ്പ സമയം മുൻപാണ് അപകടം. ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന 7 ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തകർത്തു. ആലപ്പുഴ നിന്ന് മരുന്നുകളുമായി എത്തിയ ഓട്ടോ ടാക്സി ആണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്റെ സ്റ്റിയറിംഗ് തകരാർ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ദമ്പതികൾക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ ഓട്ടോ റിക്ഷ ഇടിച്ച് തെറിപ്പിച്ചു വാഹനത്തിന്റെ സ്റ്റിയറിംഗ് തകരാർ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജോവാൻ മധുമല
0
Tags
Top Stories