30ലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചു വെച്ച ഡി വൈ എഫ് ഐ നേതാവിനെ കുറിച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു



അയൽവാസിയായ പെൺകുട്ടിയുടെ ഫോൺ നമ്പർ പോൺ സൈറ്റിൽ ഇട്ടു; കേസ് കൊടുക്കാതിരുന്നത് അച്ഛൻ വന്നു കാലു പിടിച്ചപ്പോൾ; പരിഹാരമായി ശ്രീ ചിത്തിര പുവർഹോമിൽ 25000 രൂപ പണം അടപ്പിക്കുകയും കരണം തീർത്ത് ഒരെണ്ണം കൊടുക്കുകയും ചെയ്തു- ഫോണിൽ 30ലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ സൂക്ഷിച്ചു വെച്ച ലഹരി ഇടപാടുകാരനായ ഡി വൈ എഫ് ഐ ക്രിമിനൽ നേതാവിനെ കുറിച്ച് അയൽവാസിയായ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജിനേഷ് ഉള്‍പ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് അയല്‍വാസിയും സംരംഭകയുമായ ശ്രീജ അജേഷ്. ആറു വര്‍ഷം മുന്‍പുള്ള സംഭവമാണ് ശ്രീജ ചൂണ്ടിക്കാട്ടുന്നത്.
2016ലാണ് ശ്രീജയുടെ ഫോണ്‍നമ്ബര്‍ ജെനീഷ് ഒരു പോണ്‍ഗ്രൂപ്പില്‍ ഇടുകയായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ ഫോണ്‍കോളുകളും സന്ദേശങ്ങളുമെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരനായ ജെനീഷ് തന്നെയാണ് ഫോണ്‍ നമ്ബര്‍ ഗ്രൂപ്പില്‍ ഇട്ടതെന്ന് ശ്രീജയ്ക്ക് മനസ്സിലായി. കേസ് കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും യുവാവിന്റെ അച്ഛന്‍ വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാല്‍ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതിനാല്‍ പിന്മാറി. പ്രതിവിധിയായി ശ്രീജ മുന്നോട്ടുവെച്ച ആവശ്യം, അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച്‌ സംഭാവന രസീത് ഏല്‍പിക്കണമെന്നാണ്. മകന്‍ ജയിലില്‍ കിടക്കാതിരിക്കാന്‍ അവന്റെ അച്ഛന്‍ ഈ ആവശ്യം അംഗീകരിച്ചു. ഈ രസീത് ഉള്‍പ്പെടെ ശ്രീജ ഫേസ്ബുക്കില്‍ മുമ്പ്  പങ്കുവെച്ചിരുന്നു.

പീഡന കേസില്‍ ജിനേഷ് അറസ്റ്റിലായതിന് പിന്നാലെ ശ്രീജയുടെ ഫേസ്ബുക്ക് കുറിപ്പ്
ചില വൈരാഗ്യങ്ങള്‍. അത് ഭഗവാന്റെ മുന്നിലാണ് വെക്കുക. നീതിമാനോടൊപ്പം ഭഗവാന്‍ നിന്നിരിക്കും ഇതു പോലൊരു ഡിസംബര്‍ 6 കൊല്ലം മുന്നേ നിങ്ങള്‍ക്ക് പലര്‍ക്കും ഒന്നോര്‍ത്താല്‍ ഓര്‍മ കിട്ടും. എന്റെ ഫോണ്‍ നമ്ബര്‍ പോണ്‍ ഗ്രൂപ്പുകളില്‍ കൊണ്ടിട്ട ഒരു പാര്‍ട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവര്‍ ഹോമില്‍ ഞാന്‍ 25,000രൂപ അടപ്പിച്ചത്.. അന്നേനെ കൊന്നു കളയും കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞു വന്നപാര്‍ട്ടി കാരന്റെയോ പേര് പാര്‍ട്ടിയുടെയോ പേര് ഞാന്‍ പറഞ്ഞില്ല. പറയാത്തതിന്റെ കാരണം ഇവന്റെ അച്ഛന്‍ മോളെ പറ്റിപ്പോയി, മോള് പറയുന്നത് എന്തും ഞാന്‍ ചെയ്യാം, ഇത് പുറത്തു അറിഞ്ഞാല്‍ ഞങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞത് കൊണ്ടാണ്. ഇന്ന് അതേ ഡിസംബറില്‍ അവന്‍ അറസ്റ്റില്‍ ആയിരിക്കുന്നു


ഇവനോട് കൂടുതല്‍ പറയുന്നില്ല. ഒന്നേ പറയാനുള്ളൂ. 6 കൊല്ലം മുന്നേ കഷ്ടപ്പാടും ഗതികേട്ടും കൊണ്ട് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഞാന്‍ നെട്ടോട്ടം ഓടുമ്ബോള്‍ ചേച്ചി എന്ന് തികച്ചു നി വിളിക്കാത്ത, മോനെ എന്ന് മാത്രം ഞാന്‍ വിളിച്ച എന്റെ നമ്ബര്‍ നീ പോണ്‍ ഗ്രൂപ്പില്‍ കൊണ്ടിട്ടു.. അന്ന് കാശ് പൂവര്‍ ഹോമില്‍ അടച്ചിട്ടു വന്നപ്പോ ഞാന്‍ കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാന്‍ പറഞ്ഞത് നിനക്ക് ഓര്‍മ്മയുണ്ടോ “നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാല്‍ മതി എന്ന്”.

എന്നിട്ടും നീ നന്നായില്ല. ഇപ്പോ നിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യണ്ടേ??? അന്ന് ഒരു മോശം പെണ്ണായി എന്നേ മാറ്റാന്‍ നിനക്ക് തോന്നിയത് എന്ത് കൊണ്ട് എന്നെനിക്കു ഇന്നും അറിയില്ല.. കാരണം അന്ന് ഞാന്‍ നിന്നെ മോനെ എന്ന് വിളിക്കുമ്ബോള്‍ നീ എനിക്കൊരു കുഞ്ഞു കുട്ടിയായിരുന്നു.. അങ്ങനെ ഞാന്‍ കണ്ടിട്ടുള്ളൂ.അന്ന് ഞാന്‍ പറഞ്ഞു പാര്‍ട്ടി ഇവനെ ഇപ്പോ പുറത്താക്കിയില്ലെങ്കില്‍ ഇവന്‍ നാടിനു തന്നെ ഭീഷണി ആകുമെന്ന്, ഇവന്റെ അമ്മക്ക് പോലും വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല എന്ന്.പിന്നെ അന്നത്തെ എന്റെ അതേ നമ്ബര്‍ തന്നെയാണ് ഇന്നും എന്റെ പെര്‍സ്നല്‍ നമ്ബര്‍. മാറ്റിയിട്ടില്ല.. കാരണം നിന്നെ പോലെ ഒക്കെ പോലുള്ള ഊളകളുടെ കുന്തളിപ്പ് കണ്ട് പേടിച്ചു ഓടുന്നവരല്ല നട്ടെല്ലുള്ള പെണ്ണ്..അപ്പോ ഇനി ഉണ്ട ഒക്കെ sorry ചപ്പാത്തി ഒക്കെ തിന്നു കൊഴുത്തു ഇറങ്ങി വാ.. നാട്ടില്‍ ഇനിയും പെങ്കൊച്ചുങ്ങള്‍ ഉണ്ടല്ലോ. ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ


Previous Post Next Post