പഠിക്കാത്തതിന് വഴക്കുപറഞ്ഞു; ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

 ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരം വീട്ടിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14)നെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കുട്ടിയുടെ മുത്തശ്ശി ശാന്തയാണ് സംഭവം ആദ്യം കണ്ടത്. 

ഇതോടെ വീട്ടുകാർ അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പഠിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാവ് വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെെ നിഗമനം.

Previous Post Next Post