സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ

ജിദ്ദ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. വ്യാഴാഴ്ചയോടെ രാജ്യത്ത് മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

ജിദ്ദയിലും പരിസരങ്ങളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ താഴ്‌വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടു നിൽക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. കൂടാതെ എല്ലാ പൗരന്മാരോടും താമസക്കാരോടും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും മഴ പെയ്യുന്ന സ്ഥലങ്ങളിൽ പുറത്തിറങ്ങരുതെന്നും മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ അറിയിച്ചു.

അതേസമയം, ശക്തമായ മഴ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പ്രവചിക്കുന്നത്
Previous Post Next Post