ദേശീയ സരസ് മേള; ഘോഷയാത്രയില്‍ വര്‍ണാഭമായി അക്ഷര നഗരി





കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയോടനുബന്ധിച്ച് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും നാഗമ്പടത്തേക്ക് സംഘടിപ്പിച്ച ഘോഷയാത്ര വര്‍ണാഭമായി. ശിങ്കാരിമേളം, പഞ്ചവാദ്യം, നാസിക് ഡോള്‍, ബാന്റ്‌മേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയ്ക്ക് തെയ്യം, മയിലാട്ടം, ഗരുഡന്‍, കൊട്ടക്കാവടി, ആട്ടക്കാവടി, തുടങ്ങിയ വര്‍ണപകിട്ടേറിയ കലാരൂപങ്ങള്‍ മാറ്റുകൂട്ടി. ഘോഷയാത്രയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. 

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള സി.ഡി.എസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്രയുടെ ഭാഗമായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ സംരംഭകരുടെയും സ്വയം സഹായ സംഘങ്ങളുടെയും ഉത്പന്നങ്ങളുടെ പ്രദര്‍ശന, വിപണനമാണ് മേള ലക്ഷ്യമിടുന്നത്.

 വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങള്‍, പ്രാദേശിക കരകൗശല വസ്ത്ര, ആഭരണ, ഉത്പന്നങ്ങള്‍ക്കൊപ്പം പ്രമുഖ കലാകാരന്മാര്‍ നയിക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും, കാലിക പ്രസക്തമായ സെമിനാറുകളും മേളക്ക് പകിട്ടേകും.
Previous Post Next Post