ഗുജറാത്തിൽ ചരിത്രം കുറിച്ച റെക്കോർഡ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തും


ഗുജറാത്തിൽ ചരിത്രം കുറിച്ച റെക്കോർഡ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തും. വൈകുന്നേരം 6 മണിക്കായിരിക്കും അദ്ദേഹം പാർട്ടി ആസ്ഥാനത്ത് എത്തുക. പാർട്ടി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, പ്രവർത്തകരെ അഭിവാദ്യം ചെയ്യും. രാവിലെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഗുജറാത്തിൽ ബി.ജെ.പി വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. നിലവിൽ 151 സീറ്റുകളിലാണ് സംസ്ഥാനത്ത് പാർട്ടി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് വെറും 18 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.

എക്സിറ്റ് പോളുകളെയും രാഷ്‌ട്രീയ നിരീക്ഷണങ്ങളെയും മറികടക്കുന്ന വിജയമാണ് ഗുജറാത്തിൽ ബിജെപി നേടിയത്. പ്രചാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പ്രധാനമന്ത്രിയുടെ ശക്തമായ സാന്നിദ്ധ്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. മറ്റ് വിഷയങ്ങൾക്ക് ഉപരിയായി വികസനം തന്നെയായിരുന്നു തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന നേട്ടങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചു
Previous Post Next Post