തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊന്നതായി പരാതി. ആനയറ കുടവൂര്‍ സ്വദേശി 58 വയസുള്ള ജയകുമാറിനെ മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു മര്‍ദ്ദിച്ച് കൊന്നെന്ന് ജയകുമാറിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് രാവിലെ 11ന് പേട്ട ജംഗ്ഷനിലായിരുന്നു സംഭവം. ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ വിഷ്ണു മുഖത്തടിച്ച് വീഴ്ത്തിയെന്നാണ് പരാതി. റോഡിൽ വീണ ജയകുമാറിനെ നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു. പരിക്കേറ്റ ജയകുമാറിനെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 2007ൽ ആഞ്ജിയോഗ്രാം ചെയ്ത ജയകുമാര്‍ ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നയാളുമാണ്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം പേട്ട പൊലീസ് അന്വേഷണം തുടങ്ങി. സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചും ദൃക്സാക്ഷികളുടെ മൊഴിയെടുത്തും ജയകുമാറിന് മര്‍ദനമേറ്റോയെന്ന കാര്യം സ്ഥിരിക്കാനാണ് നീക്കം
ഓട്ടോ ഡ്രൈവര്‍ അടിയേറ്റ് മരിച്ചതായി പരാതി
ജോവാൻ മധുമല
0