സ്‌കൂളിന്റെ നാലാം നിലയില്‍ നിന്ന് വീണു ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

എറണാകുളം: ആലുവയില്‍ സ്വകാര്യ സ്‌കൂളിന്റെ നാലാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ആലുവ കരുമ്പുംകാലില്‍ വീട്ടില്‍ എബി വര്‍ഗീസിന്റെ മകന്‍ ആദിക് ജോണ്‍ എബി(12) ആണ് മരിച്ചത്. ഒന്നര മാസം മുമ്പാണ് ആലുവ ജീവാസ് പബ്ലിക് സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അപകടത്തെ തുടര്‍ന്ന്, അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.

സുഹൃത്തിന്റെ കൈയ്യില്‍ നിന്ന് ഷെയ്ഡില്‍ വീണ ചോദ്യ പേപ്പര്‍ എടുത്ത് നല്‍കാന്‍ ചാടിയിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
Previous Post Next Post