കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും, നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്ത കേസിൽ യുവാവ് അറസ്റ്റില്‍


കുറിച്ചി ഇത്തിത്താനം കാഞ്ഞിരത്തുമൂട്ടില്‍ വീട്ടില്‍ ഷാബിന്‍ ബിജുവിനെ(23)ആണ് ചിങ്ങവനം പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി പീഡിപ്പിച്ചുവരുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും പീഡനരംഗങ്ങളും ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
أحدث أقدم