ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം


അടൂർ: ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കാർ യാത്രക്കാരന് പരിക്ക്. കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രനാണ് പരിക്കേറ്റത്.
എം.സി റോഡിൽ അടൂർ വടക്കടത്ത്കാവ് നടക്കാവ് ജങ്ഷനിൽ ആണ് സംഭവം. അടൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും അടൂരിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്ത് തീ ഉയർന്നെങ്കിലും നാട്ടുകാർ അണച്ചു. രണ്ട് യൂണിറ്റ് വാഹനവുമായി അഗ്നി രക്ഷസേന എത്തി ഹൈഡ്രോളിക് കട്ടർ, റോപ്പ് എന്നിവയുപയോഗിച്ച് ജയചന്ദ്രനെ രക്ഷപ്പെടുത്തി അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റജി കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാമചന്ദ്രൻ, അജികുമാർ, സേനാംഗങ്ങളായ ലിജികുമാർ, രഞ്ജിത്ത്, അജികുമാർ, ദിനൂപ്, സന്തോഷ്, സൂരജ്, സുരേഷ് കുമാർ, ഹോംഗാർഡുകളായ ഭാർഗവൻ, സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം
Previous Post Next Post