അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാൻ; മണിക്കൂറുകളോളം ആക്രമണം



 പാലക്കാട് : അട്ടപ്പാടി ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. മണിക്കൂറുകളോളം അക്രമം നടത്തിയ ആനയെ ഒടുവിൽ തുരത്തി. പുളിയപ്പതിയിലാണ് ഒറ്റയാന്റെ ആക്രമണം. 

പത്ത് ദിവസം മുൻപ് പ്രദേശത്ത് ഒറ്റയാൻ ആദിവാസി യുവാവിനെ ചവിട്ടി കൊന്നിരുന്നു. അതേ ആന തന്നെയാണ് വീണ്ടും ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. 

ആദിവാസി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പുളിയപ്പതി അടക്കമുള്ള സ്ഥലങ്ങളിൽ കാട്ടാനകൾ നിരന്തരം ഇറങ്ങാറുണ്ട്. അതിനിടെയാണ് ഒറ്റയാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. 

ഇന്നലെ അർധ രാത്രിയോടെയാണ് ഒറ്റയാൻ വീണ്ടും ഇറങ്ങിയത്. ഭീതിയോടെയാണ് ജനങ്ങൾ ഇവിടെ കഴിയുന്നത്.
Previous Post Next Post