കോട്ടയം : എ.സി റോഡ് പുനരുദ്ധാരണ പ്രവൃത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന പണ്ടാരക്കളം ഫ്ലൈ ഓവറിൻ്റെ ഗിർഡർ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി നാളെ
രാത്രി 9 മണി മുതൽ12.30 മണി വരെ നടക്കും.
നിർമ്മാണം നടക്കുന്നതിനാൽ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.
മേൽ പറഞ്ഞ സമയങ്ങളിൽ (എമർജൻസി വാഹനങ്ങൾ ഉൾപ്പടെ)പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-ചമ്പക്കുളം-എസ്.എൻകവലവഴി ആലപ്പുഴക്കും , ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ അമ്പലപ്പുഴ -തിരുവല്ല വഴിയോ , എസ്.എൻ കവല - ചമ്പക്കുളം - പൂപ്പള്ളി വഴി പോകേണ്ടതാണ്.
കൈനകരി റോഡിൽ മട വീണ് സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യമുള്ളതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം സാധ്യമല്ലന്ന് എ.സി.റോഡ് പ്രൊജക്ട്
ലയസൺ ഓഫീസർ അറിയിച്ചു.