കാമുകിയുടെ മുന്നില്‍ ആളാകാനായി 19 കാരന്‍ മോഷ്ടിച്ചത് 13 ആഢംബര ബൈക്കുകള്‍; കൈയോടെ പൊക്കി പൊലീസ്


 
മുംബൈ: കാമുകിയുടെ മുന്നില്‍ ആളാവാന്‍ ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച 19കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലെ കല്യാണ്‍ നഗറിലാണ് സംഭവം. ഇയാളില്‍ നിന്ന് 13 ബൈക്കുകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ശുഭം ഭാസ്‌കര്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സച്ചിന്‍ ഗുഞ്ചാല്‍ പറഞ്ഞു. കാമുകിയെ ആകര്‍ഷിക്കുന്നതിനായാണ് ഇത്രയേറെ വിലകൂടിയ ബൈക്കുകള്‍ യുവാവ് മോഷ്ടിച്ചതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് പിന്നാലെ ലാത്തൂര്‍, സോലാപൂര്‍, പൂനെ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്ന് മോഷണം പോയ 13 ബൈക്കുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Previous Post Next Post