ജോഷിമഠിന് പിന്നാലെ ഹിമാചലിലും ഭൂമി ഇടിഞ്ഞുതാഴുന്നു; നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ


ഹിമാചൽ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് പിന്നാലെ ഹിമാചൽപ്രദേശിലും ഭൂമി ഇടിഞ്ഞുതാഴുന്നു. മണ്ഡി ജില്ലയിലും സെറാജ് താഴ് വരയിലെയും വീടുകളിലും ക്ഷേത്രങ്ങളിലും വിള്ളൽ കണ്ടെത്തി. മണ്ഡി ജില്ലയിൽ 32 വീടുകളിലും നിരവധി കെട്ടിടങ്ങൾക്കുമാണ്  വിള്ളൽ കണ്ടെത്തിയത്

സെറാജ് താഴ് വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലും ക്ഷേത്രങ്ങളിലും  വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. അടൽ ടണലും റോഡ് വികസനവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ അലിഗഢിലും വീടുകളിൽ വിള്ളൽ കണ്ടെത്തിയിരുന്നു. അതേസമയം ജോഷിമഠിലെ സിങ്ദർ ഗ്രാമത്തിലെ വീടുകളിൽ കണ്ടെത്തിയ വിള്ളലുകൾ വലുതാകുകയാണ്. ഏത് സമയവും കെട്ടിടങ്ങൾ തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.

Previous Post Next Post