ഇടുക്കി : ആനയിറങ്കൽ ഹൈഡൽ ടൂറിസം സെൻററിൽ കാട്ടാനയിറങ്ങി. ചക്കക്കൊമ്പൻ എന്ന പേരിലറിയപ്പെടുന്ന ഒറ്റയാനാണ് ടൂറിസം സെൻറിലേക്ക് നീന്തിക്കയറി എത്തിയത്.
ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.
ഒരു കുട്ട വഞ്ചിയും ബോർഡും ഇരിപ്പിടങ്ങളും മറ്റ് ഉപകരണങ്ങളും ആന നശിപ്പിച്ചു. ചിന്നക്കനാൽ ഭാഗത്തു നിന്നും ആനയിറങ്കൽ ഡാം നീന്തി കയറിയാണ് ആന എത്തിയത്.
ഈ സമയം വിനോദസഞ്ചാരികൾ പാർക്കിൽ ഉണ്ടായിരുന്നു. സോളാർ ഫെൻസിംഗ് ഉണ്ടായിരുന്നതിനാൽ ആനയ്ക്ക് സഞ്ചാരികളുടെ അടുത്തേക്ക് എത്താനായില്ല.
സ്വഥലത്തുണ്ടായിരുന്ന വനം വകുപ്പ് വാച്ചർമാർ ശബ്ദം ഉണ്ടാക്കി ആനയെ തുരുത്തി ഓടിച്ചു. പ്രദേശത്ത് മുമ്പും ചക്കക്കൊമ്പൻ്റെ ആക്രമണമുണ്ടായിട്ടുണ്ട്.
ചക്ക സീസണിൽ പ്ലാവുകളിൽ നിന്നും ചക്ക പറിച്ചു തിന്നുന്നതിനാലാണ് ആനക്ക് ഈ പേരു വീണത്.