'തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കാമോ?'; ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് വെള്ളാപ്പള്ളി

 തിരുവനന്തപുരം: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. 

''ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നു. സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ല'' - വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖ പരമ്പരയായ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്തുകൊണ്ടാണ്, ശശി തരൂര്‍ തറവാടി നായര്‍ ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്.
Previous Post Next Post