തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ ഉദ്യോഗസ്ഥർ തമ്മിൽത്തല്ലി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ട്രഷറർ ഹാരിസിന് അടിയിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ ഹാരിസ് പരാതി നൽകിയിട്ടുണ്ട്. അസോസിയേഷന്റെ ഓഫീസിലേക്ക് ചർച്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ഒരു സംഘം മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.