തിരുവനന്തപുരത്ത് കോൺഗ്രസ് ഐ ഗ്രൂപ്പും,എ ഗ്രൂപ്പും തമ്മിൽ പൊരിഞ്ഞ തല്ല് ..വരൂ ..ചർച്ച നടത്താം എന്ന് പറഞ്ഞ് നേതാവിനെ ആഫീസിൽ വിളിച്ച് വരുത്തി കമ്പിന് അടിച്ച് താഴെ ഇട്ട ശേഷം പഞ്ഞിക്കിട്ടു


തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ ഉദ്യോഗസ്ഥർ തമ്മിൽത്തല്ലി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ട്രഷറർ ഹാരിസിന് അടിയിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ ഹാരിസ് പരാതി നൽകിയിട്ടുണ്ട്. അസോസിയേഷന്റെ ഓഫീസിലേക്ക് ചർച്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ഒരു സംഘം മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
أحدث أقدم