കോട്ടയം മണർകാട്ടുനിന്നും കാണാതായ പതിമൂന്നുവയസുള്ള രണ്ടുപെൺകുട്ടികളെ ആലപ്പുഴയിൽ നിന്നും കണ്ടെത്തി മണർകാട് പോലീസിൻ്റെ സമയോചിതമായ ധൃതഗതിയിലുള്ള അന്വേഷണമാണ് കുട്ടികളെ ഉടൻ കണ്ടെത്താൻ സഹായകരമായത്


✍️ജോവാൻ മധുമല 
 കോട്ടയം:മണർകാടുനിന്നും കാണാതായ  പതിമൂന്നുവയസുള്ള രണ്ടുപെൺകുട്ടികളെ ആലപ്പുഴയിൽ നിന്നും കണ്ടെത്തി മണർകാട് പോലീസിൻ്റെ സമയോചിതമായ ധൃതഗതിയിലുള്ള അന്വേഷണമാണ് കുട്ടികളെ ഉടൻ കണ്ടെത്താൻ സഹായകരമായത്
കഴിഞ്ഞദിവസം കുട്ടികളോട് സ്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുട്ടികള്‍ മാതാപിതാക്കളെ വിളിച്ചുകൊണ്ടു മാത്രമേ സ്കൂളിലെത്താവൂ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ പതിവുപോലെ തന്നെ കുട്ടികള്‍ സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു. ഉച്ചയോടെ ആയിട്ടും കുട്ടികളെ സ്കൂളില്‍ എത്താതെ വന്നതോടെ മാതാപിതാക്കളെ അധികൃതര്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ സ്കൂളില്‍ എത്തിയിട്ടില്ല എന്ന് കണ്ടെത്തിയത്.തുടർന്ന് മണർകാട് SHO  അനിൽ ജോർജ്,
സുരേഷ് കുമാർ. S. I,
സബീന ബീഗം,
പ്രവീൺ കുമാർ,
ഫ്രജിൻ,അനൂപ്
ബിനു. P. S എന്നിവരുടെ നേതൃത്തത്തിലാണ് കുട്ടികളെ കണ്ടെത്തിയത് മണർകാട് പോലീസ് ആലപ്പുഴക്ക് തിരിച്ചു
أحدث أقدم