മദ്യപാനത്തിനിടെ സുഹൃത്തക്കൾ തമ്മിൽ തർക്കം; യുവാവ് മർദനമേറ്റ് മരിച്ചു, മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ


മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മർദനമേറ്റ് മരിച്ചു. ശ്രീകാര്യം കട്ടേല സ്വദേശി സജു (38) ആണ് മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തക്കൾ ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നു.
ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കാണുകയായിരുന്നു.സംഭവത്തിൽ സജുവിന്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർ ഒളിവിലാണ്.
കല്ലും വടിയും ഉപയോഗിച്ചാണ് മർദിച്ചതെന്നും മദ്യപാനത്തിനിടെയുള്ള തർക്കമാകാം കൊലപാതക കാരണമെന്നും പോലീസ് പറഞ്ഞു. മൂവരും സ്ഥിരം ഒന്നിച്ചു മദ്യപിക്കുന്നവരെന്നും പൊലീസ് വ്യക്തമാക്കി.


أحدث أقدم